തമിയുടെ 3D ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മെഗാസ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു

0

മലയാള സിനിമാ ചരിത്രത്തിൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ 3D പോസ്റ്ററായിട്ടാണ് തമി പുറത്തിറക്കി അതിശയിപ്പിച്ചത്. മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നവാഗതാനായ കെ. ആർ. പ്രവീൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘തമി’ തുടക്കം മുതൽ വിത്യസ്തത കൊണ്ട് ശ്രദ്ധയാകർഷിച്ചു മലയാള സിനിമാലോകത്തു ചർച്ചയായതാണ്.. ഇപ്പോളിതാ മലയാള സിനിമാ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുകയാണ് തമിയിലൂടെ അദ്ദേഹം.

45 പുതുമുഖ താരങ്ങളെയും മുൻനിര താരങ്ങളെയും അണിനിരത്തി ഒരുക്കിയ തമിയിൽ കഥയാണ് കേന്ദ്ര കഥാപാത്രം.
ക്രൈം ത്രില്ലറായിട്ടാണ് തമി ഒരുക്കിയെതെങ്കിലും സംഗീതവും തമാശകളും മേമ്പൊടി ചേർത്താണ് പ്രേക്ഷകർക്ക് മുന്നിൽ തമി എത്തുന്നത്. ഷൈൻ ടോം ചാക്കോ, പുതുമുഖം ഗോപികാ അനിൽ നായികാ നായകന്മാരായ ചിത്രത്തിൽ സോഹൻ സീനുലാൽ, ശശി കലിങ്ക, സുനിൽ സുഗത തുടങ്ങിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ഷാജി ഷോ ഫൈൻ, ശരണ്. എസ്. എസ്., നിതിൻ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവി ശങ്കർ, നിതീഷ് രമേശ്‌, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്‌നി ജെയിംസ്, ആഷ്ലീ ഐസക്ക് എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സ്‌കൈ ഹൈ എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന തമിയുടെ ഛായാഗ്രഹണം സന്തോഷ്‌ സി പിള്ളയുടേതാണ്. ഫൗസിയ അബൂബക്കർ, നിധീഷ് നടേരി എന്നിവരുടെ വരികൾക്ക് വിശ്വജിത് സംഗീതം പകരുന്നു.

#Thami Firstlook Poster

എഡിറ്റർ – നൗഫൽ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, പ്രൊജക്റ്റ് ഡിസെെനർ – ഷാജി ഷോ ഫെെൻ, ലൈൻ പ്രോഡക്ഷന്‍ – ആര്‍ട്ട് & പിക്ച്ച്ര്‍സ്, കല – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – ലാലൂ കൂട്ടാലിഡ, വസ്ത്രാലങ്കാരം – സഫദ് സെയിൻ, സ്റ്റിൽസ് – വിഷ്ണു ക്യാപ്ച്ചര്‍ ലൈഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടർ – രമേശ് മകയിരം, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് – ഗോപികൃഷ്ണൻ & അഖില്‍ ആർ സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മധു വട്ടപ്പറമ്പിൽ, കാസ്റ്റിംഗ് – ശരണ്‍ എസ് എസ്, ഗ്രാഫിക്സ് ആന്‍ഡ് വി എഫ് എക്സ് – വ്ലാഡിമിര്‍ ടോമിന്‍ ഫെളം, ടൈപ്പോഗ്രഫി – പവിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് – ആര്‍ട്ട് നട്ട് ഡിസൈന്‍സ്, വാർത്ത പ്രചരണം – എ എസ് ദിനേശ്.

Share.

Leave A Reply