ഷെെൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്‍ ‘തമി’

0

ഷെെൻ ടോം ചാക്കോ, സോഹൻ സീനുലാൽ, പുതുമുഖം ഗോപിക അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കെ ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തമി” യുടെ ആദ്യ ഷെഡ്യൂള്‍ കൊയിലാണ്ടിയിൽ ആരംഭിച്ച് രണ്ടാം ഷെഡ്യൂള്‍ മംഗലാപുരം, മലപ്പുറം, അവസാന ഘട്ട ഷെഡ്യൂള്‍ കൊയിലാണ്ടി ഊരല്ലൂരില്‍ പൂര്‍ത്തികരിച്ചു. ഇപ്പോൾ പടത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത് വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്ന് അടുത്ത് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സുനിൽ സുഖദ, ശശി കലിംഗ, ഡിസ്നി ജെയിംസ്, ഷാജി ഷോ ഫെെൻ, ശരൺ എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ്ലീ ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ..

‘സ്കെെ ഹെെ’ എൻ്റർടെെയ്മെന്റ്സ് നിർമ്മിക്കുന്ന “തമി” യുടെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിർവ്വഹിക്കുന്നു.
ഫൗസിയ അബൂബക്കർ, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. എഡിറ്റർ-നൗഫൽ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, പ്രൊജക്റ്റ് ഡിസെെനർ – ഷാജി ഷോ ഫെെൻ, കല – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – ലാലൂ കൂട്ടാലിഡ, വസ്ത്രാലങ്കാരം – സഫദ് സെയിൻ, സ്റ്റിൽസ് – വിഷ്ണു ക്യാപ്ച്ചര്‍ലൈഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടർ – രമേശ് മകയിരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മധു വട്ടപ്പറമ്പിൽ, വാർത്ത പ്രചരണം – എ എസ് ദിനേശ്.

Share.

Leave A Reply