നീവിന്‍ പോളിയുടെ മിഖായേല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

വൻ വിജയം കുറിച്ച ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന” മിഖായേൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മഞ്ജിമയാണ് നായിക.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, അശോകൻ, ജെ. ഡി ചക്രവർത്തി, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, കിഷോർ, ഷാജോൺ, സിജോയ് വർഗീസ്, ഡാനിയേൽ ബാലാജി, ജെ പി , ശാന്തി കൃഷ്ണ, കെ പി എ സി ലളിത, നവനി ദേവാനന്ദ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിങ് മഹേഷ്‌ നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം ഗോപി സുന്ദർ. മേക്കപ്പ്
റോണക്സ് സേവ്യർ, കല സന്തോഷ് രാമൻ, വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യർ,
പി. ആർ. ഒ മഞ്ജു ഗോപിനാഥ്.

Share.

Leave A Reply