ധനുഷിന്റെ നായിക ഗായത്രി അശോക് ന്റെ വിശേഷങ്ങൾ

0

നടൻ ധനുഷിന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന ലഡു എന്നസിനിമയുടെ നായികയാണ് ഗായത്രി അശോക്. വളരെ യാദൃശ്ചികമായി ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നവംബർ 16ന് റിലീസ് ചെയ്ത ലഡുവിന്റെ കൂടുതൽ വിശേഷങ്ങളുമായി ഗായത്രി അശോക്.

ആദ്യ സിനിമ ധനുഷിന്റെ നിർമ്മാണത്തിൽ. എങ്ങനെ ഉണ്ടായിരുന്നു ആ എക്സ്പീരിയൻസ്?

ധനുഷ്‌ സാറിന്റെ  കട്ട ഫാൻ ആണ്  ഞാൻ.

ഓഡിഷൻ ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്യുമ്പോൾ മറ്റൊരു  കമ്പനി ആയിരുന്നു ഇതിന്റെ നിർമ്മാണം. പിന്നീടാണ് ധനുഷ് സാറിലേക്ക് ‘ലഡു’ എത്തുന്നത്. അദ്ദേഹം കഥയൊക്കെ  കേട്ട് ഇഷ്ടപ്പെട്ടതിനുശേഷമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഭയങ്കര വ്യത്യസ്തമായ ഒരു ഫൺസ്റ്റോറിയാണ്, നല്ല ഒരു എന്റർടെയിനർ ആയിരിക്കും എന്നൊക്കെ അദ്ദേഹം’ലഡു’വിനെക്കുറിച്ച് പറഞ്ഞതായി അറിഞ്ഞു. അതൊക്കെ തന്നെ വല്യ കാര്യമല്ലേ.

 

ലഡു എന്ന സിനിമയിൽ എത്തിപെട്ടതെങ്ങിനെ?

ഓഡിഷൻ വഴിയാണ് ലഡു എന്ന സിനിമയിൽ എത്തിയത്. എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷൻ ആയിരുന്നു. അവിചാരിതമായി സംഭവിച്ചതാണ് ലഡു . ഞാൻ ചെന്നൈ SRM കോളേജിൽ വിഷുവൽകമ്മ്യൂണിക്കേഷന് പഠിക്കുമ്പോൾ  പ്ലേസ്മെന്റ് വഴി RRD  എന്ന ഒരു ഇന്റർനാഷണൽ കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്ത് വരവേ ഞങ്ങളുടെ കുടുംബസുഹൃത്തായ തനൂജ് ചേട്ടൻ പറഞ്ഞാണ് ലഡു കാസ്റ്റിംഗ് കാൾനെ കുറിച്ച് അറിയുന്നത് . അങ്ങനെ ഞാൻ അറിയാതെ അമ്മയാണ് ഫോട്ടോസും മറ്റുഡീറ്റൈൽസും അയച്ചുകൊടുത്തത്.  തൃശൂർ വെച്ചാണ് ഓഡിഷൻ  നടന്നത് . സത്യത്തിൽ കലാപരമായി ഒന്നും  പഠിക്കുകയോ യാതൊരു വിധ ആക്ടിവിറ്റീസ് ഇൽ പങ്കെടുക്കുകയോ ചെയ്യാത്ത ഞാൻ ഓഡിഷന് പോയപ്പോ വല്ലാതെപേടിച്ചു പോയി. എന്നാലും ഒരു എക്സ്പീരിയൻസ് എന്ന രീതിയിൽ ട്രൈ ചെയ്യാമെന്ന് കരുതി. മൂന്നുറൗണ്ട് ഉണ്ടായിരുന്നു. നാന്നൂറോളംപേര്  ഉള്ള ഓഡിഷനിൽ മൂന്നുപേരെ സെലക്ട്‌ ചെയ്തു. അതിൽഒരാൾ ഞാൻ ആണെന്ന് അറിഞ്ഞപ്പോഴാണ്  ഒരു കോൺഫിഡൻസ് വന്നത്. കഴിഞ്ഞവർഷം വിഷുവിന്റെ  അന്നാണ്  ഡയറക്ടർ  അരുൺ ജോർജ്ഡേവിഡ് സർ  എന്നെ വിളിച്ചു ഞാനാണ് നായിക എന്ന് അറിയിച്ചത് . സന്തോഷം കൊണ്ട് അമ്മേടെ  കൈ പിടിച്ചു ഡാൻസ് ചെയ്യുകയും  പരിചയമുള്ള സകല ആൾക്കാരെ വിളിച്ചു ലഡു വിതരണവും ചെയ്തു.

പ്രതീക്ഷിക്കാതെ വെള്ളിത്തിരയിൽഎത്തിപ്പെട്ടു. ഷൂട്ടിംഗ് അനുഭവങ്ങൾ എങ്ങനെയായിരുന്നു?

വിചാരിച്ചിരിക്കാതെ സിനിമയിലെ നായിക ആവുക എന്നത് ദൈവംതന്ന ഒരു മഹാഭാഗ്യമാണ്.  ആദ്യത്തെ മൂവി ആണല്ലോ. ഇതുവരെ ഒരു ഷൂട്ടിംഗ് പോലുംകണ്ടിട്ടില്ല, ഒന്നിനെ കുറിച്ചും ഒരുധാരണയും ഇല്ല   അതുകൊണ്ട്തന്നെ ഷൂട്ടിങ്ങിന്റെ പത്തു ദിവസംമുൻപേ ഗ്രൂമിങ് ഉണ്ടായിരുന്നു. അരുൺ സർ ഉം സ്ക്രിപ്റ്റ് റൈറ്റർ സാഗർ ചേട്ടനും ആൻജെലിന് എന്ന  കഥാപാത്രത്തെ കുറിച്ച് നന്നായി  പറഞ്ഞു  തന്നു. വളരെബോൾഡ് ആയ കാരക്ടറും ആണ്. സ്കൂട്ടർ ഓടിക്കുന്ന നായിക ആയതിനാൽ അപ്പോഴാണ് അത് പഠിച്ചത് . അസിസ്റ്റന്റ് ഡയറക്ടർ നിധിൻ ചേട്ടനാണ് പഠിപ്പിക്കുന്നത് . ഫസ്റ്റ് ഡേ വിനയ്ചേട്ടൻ, ശബരീഷ് ചേട്ടൻ, ബാലു വർഗീസ് ചേട്ടൻ, സാജു (പാഷാണംഷാജി)ചേട്ടനെ ഒക്കെ കണ്ടപ്പോ കൈയും കാലും പേടിച്ചിട്ടുവിറച്ചുപോയി. ഒരുപാട് ടാലന്റഡ് ആയ  എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റ് ആണല്ലോ. അവർക്ക് അത്  മനസ്സിലായിട്ടാവണം എല്ലാരും  നല്ല സപ്പോർട്ട് ആയിരുന്നു . ഈ സിനിമ കഴിഞ്ഞപ്പോ അഭിനയത്തിന്റെ ഒരുഗൈഡ് കിട്ടിയ ഫീൽ ആയിരുന്നു. ഞാൻ ഇവരുടെയൊക്കെ ഫാൻഗേൾ ആണ്. കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക, തുടക്കം തന്നെ ഒരു വലിയ പ്രൊഡക്ഷനിൽ ഭാഗമാകാൻ സാധിക്കുക ഒക്കെ ഒരു ഈശ്വരാനുഗ്രഹം എന്നല്ലാതെ എന്ത് പറയാനാണ്.

എന്താണ് ഈ ലഡു? ത്രെഡ്എന്താണ്?

ളിച്ചോടി രജിസ്റ്റർ മാര്യേജ് ചെയ്യേണ്ടി വരുന്ന പ്രണയിതാക്കളുടെ കഥ ആണ് ലഡു. ഏതൊരു ഫങ്ക്ഷനും  ആദ്യം കൊടുക്കുന്നതും ലഡു  ആണ്.  ലഡു എന്ന പേര് പോലെ വളരെ മധുരം തരുന്ന  മനോഹരമായ ഫുൾ എന്റർടൈൻമെന്റ് മൂവി ആണ്.

കുടുംബത്തെ കുറിച്ച്  പറയാമോ?

അച്ഛൻ  അശോകൻ, കണ്ണൂർചിറ്റാരിപ്പറമ്പ സ്വദേശി. പോലീസ്ഡിപ്പാർട്മെന്റിൽ DYSP ആണ്. അമ്മ ബിന്ധു ആലുവക്കാരിയും. പത്തു വർഷം മുൻപ് അമൃത ചാനലിൽ വനിതാരത്നം എന്നറിയാലിറ്റി ഷോ ഇൽ  ഫൈനലിസ്റ് ആയിരുന്നു.  അതിനു ശേഷം ഏഴെട്ടു സിനിമകളും കുറച്ചുസീരിയലുകളും  ഉം ചെയ്തിരുന്നു. പിന്നീട് ഞങ്ങളുടെ പഠനത്തിന്റെ കാര്യത്തിനായി ഞങ്ങളോടൊപ്പം ചെന്നൈയിൽ ഷിഫ്റ്റ്  ചെയ്തപ്പോൾ എല്ലാം ഉപേക്ഷിക്കുകയായിരുന്നു.  അമ്മ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾ അന്ന് സ്കൂളിൽ ആയതിനാൽ ഒരിക്കൽപോലും ഞാൻ ഷൂട്ടിംഗ് ‌കണ്ടിട്ടില്ല. എനിക്കൊരു ഇരട്ടസഹോദരനുണ്ട്, ഗൗതം അശോക്.  SRM ഇൽ മെക്കോട്രോണിക്‌സ് പൂർത്തിയാക്കിയതിനു  ശേഷം ഇപ്പൊ സിവിൽ സർവീസ് എക്സാം എഴുതാൻ തിരുവനന്തപുരത്ത് i learn എന്ന സ്ഥാപനത്തിൽ പഠിക്കുന്നു.

എങ്ങിനത്തെ മൂവീസ് ആണ് കാണാൻ ഇഷ്ടം?

നല്ലൊരു മൂവി ഫ്രീക് ആണ് ഞാൻ. നമുക്ക് എല്ലാവർക്കും ഓരോസമയം ഓരോ മൂഡ് ആണല്ലോ. ചിലപ്പോ ഭയങ്കര ഗ്ലൂമി ആയി ഇരിക്കുമ്പോ നല്ല കോമഡി സിനിമകാണാനാണ് ഇഷ്ടം.  രാത്രിയാകുമ്പോ ഹൊറർ കാണും. എല്ലാ ജൗർനെർ ഒരേപോലെ ആസ്വദിച്ചു കാണുന്ന വ്യക്തിയാണ് ഞാൻ. Christopher Nolan ന്റെ ത്രില്ലെർ വലിയ ഇഷ്ടാണ്.

റോൾ മോഡൽ ആരാണ്?

കുട്ടികാലം മുതലേ പ്രിയങ്കചോപ്രയോട് ഒരുപാട് ആരാധനയും സ്നേഹവും തോന്നിയവ്യക്തിയാണ് ഞാൻ. പ്രിയങ്ക പണ്ട് ഒരു  ഇന്റർവ്യൂ ഇൽ പറഞ്ഞിരുന്നു”ഞാൻ ഒരു സ്ഥാനത്തു എത്തിയാൽ എന്നെക്കൊണ്ടാവും  വിധം ഈ ലോകത്തു ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യും”. അത് വെറുംവാക്കായിരുന്നില്ല. ഇപ്പോ യൂണിസെഫ് ലെ വളരെ ആക്റ്റീവ് ആയ ഒരു വ്യക്തിയാണ്. അഭിനയത്തിന്റെ കാര്യത്തിൽ ആയാലും അവർക്ക് കിട്ടുന്ന കഥാപാത്രത്തിനോട് കാണിക്കുന്ന ഡെഡിക്കേഷൻ, ആത്മാർത്ഥത, സത്യസന്ധത എല്ലാം കാണുമ്പോൾ എനിക്ക് എനർജി കൂടുന്നു. ഒരുനല്ല  ആർട്ടിസ്റ്റ് എന്നതിലുപരി ഒരുനല്ല വ്യകിയോടുള്ള ബഹുമാനം എനിക്ക് അവരോടുണ്ട്.

ഭാവി പരിപാടി? സിനിമയിൽതുടരാനാണോ താല്പര്യം? ഒരുപാട് കോമ്പറ്റിഷൻ ഉള്ള ഫീൽഡ് ആണല്ലോ? 

ഞാൻ വിശ്വസിക്കുന്നത് എല്ലാവർക്കും  കിട്ടുന്ന ഭാഗ്യമല്ല ഈ അവസരം. എനിക്ക് കിട്ടിയത് വലിയൊരു ഗ്രാൻഡ്  ഓപ്പണിങ് തന്നെ ആണ്. മിനി സ്റ്റുഡിയോപോലെ ഉള്ള  വലിയ ബാനർ, പ്രഗത്ഭരായ ആർട്ടിസ്റ്റ്, നല്ല ടെക്നിഷ്യൻസ്, ‌എല്ലാം ഭാഗ്യമാണ്. എനിക്ക് കിട്ടുന്ന കഥാപാത്രത്തിന് 100% ഡെഡിക്കേഷൻ, ഹാർഡ്‌വർക് കൊടുത്ത് നീതിപുലർത്തി നല്ല ഒരു ആർട്ടിസ്റ്റ് എന്നപേരെടുക്കാനാണ് എന്റെ ആഗ്രഹം. ഞാൻ നല്ല ഈശ്വരവിശ്വാസമുള്ള ആളാണ്. നമ്മൾ ചെയുന്ന ജോലിയോടുള്ള ആത്മാർഥതയും കഠിന പരിശ്രമവും പിന്നെ ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽതീർച്ചയായും നമ്മൾ ആഗ്രഹിക്കുന്നത് നന്നായി നടക്കും.

നവംബർ 16 നു ആയിരുന്നല്ലോ റിലീസ്. ടെൻഷൻ ഉണ്ടോയിരുന്നു?

നല്ല ടെൻഷനും എക്സൈറ്റമെന്റ് ഉം ഉണ്ടായിരുന്നു. ഉറങ്ങിയിട്ട് കുറെ ആയി. ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാനും പ്രേക്ഷകരോടൊപ്പം സിനിമ കാണാൻ കയറിയത് ‌, പടത്തിന്റെ പേര് പോലെ തന്നെ  മധുരമുള്ള ചിത്രമാണിത് എന്ന് പ്രേക്ഷകര്‍ പറയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്. കൂടെ നിന്ന എല്ലാരോടും ഒരുപാട്‌ സ്നേഹവും നന്ദിയുമുണ്ട്.

വിനയ് ഫോർട്ട്, ശബരീഷ് വർമ്മ, ബാലു വർഗ്ഗീസ്‌, ബോബി സിംഹ, ദിലീഷ്‌ പോത്തൻ, സാജുനവോദയ, വിനി വിശ്വലാൽ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, വിജൊ വിജയകുമാർ, ഉപ്പും മുളകും നിഷ, സയന എന്നിങ്ങനെ ഒരു നീണ്ട  നിര തന്നെ ഈ സിനിമയിൽഅണിനിരക്കുന്നു. സംഗീതസംവിധാനം നിർവഹിക്കുന്നത് പ്രേമത്തിലെ ഹിറ്റ്  ഗാനങ്ങൾഒരുക്കിയ രാജേഷ് മുരുഗേശനാണ്. അരുൺ ഡേവിഡ്‌ സംവിധാനം ചെയ്യുന്ന ലഡുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാഗർസത്യനാണ്. ഛായാഗ്രഹണംതീവണ്ടി ഫെയിം ഗൗതം ശങ്കർ. മിനി സ്റ്റുഡിയോസിന്റെ വിനോദ്, സുകുമാർ  തെക്കേപ്പാടു എന്നിവരാണ് ലൈൻ  പ്രൊഡ്യൂസേർസ്.

Share.

Comments are closed.