CB INTERVIEWS

CB Interviews
0 ധനുഷിന്റെ നായിക ഗായത്രി അശോക് ന്റെ വിശേഷങ്ങൾ

നടൻ ധനുഷിന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന ലഡു എന്നസിനിമയുടെ നായികയാണ് ഗായത്രി അശോക്. വളരെ യാദൃശ്ചികമായി ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നവംബർ 16ന് റിലീസ് ചെയ്ത ലഡുവിന്റെ കൂടുതൽ വിശേഷങ്ങളുമായി ഗായത്രി അശോക്. ആദ്യ സിനിമ ധനുഷിന്റെ നിർമ്മാണത്തിൽ. എങ്ങനെ ഉണ്ടായിരുന്നു ആ എക്സ്പീരിയൻസ്? ധനുഷ്‌ സാറിന്റെ  കട്ട ഫാൻ ആണ്  ഞാൻ. ഓഡിഷൻ ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്യുമ്പോൾ മറ്റൊരു  കമ്പനി ആയിരുന്നു ഇതിന്റെ നിർമ്മാണം. പിന്നീടാണ് ധനുഷ് സാറിലേക്ക് ‘ലഡു’ എത്തുന്നത്. അദ്ദേഹം കഥയൊക്കെ  കേട്ട് ഇഷ്ടപ്പെട്ടതിനുശേഷമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഭയങ്കര വ്യത്യസ്തമായ ഒരു ഫൺസ്റ്റോറിയാണ്, നല്ല ഒരു എന്റർടെയിനർ ആയിരിക്കും എന്നൊക്കെ അദ്ദേഹം’ലഡു’വിനെക്കുറിച്ച് പറഞ്ഞതായി അറിഞ്ഞു. അതൊക്കെ തന്നെ വല്യ കാര്യമല്ലേ.…